Environment day - അണ്ണാര കണ്ണനും തന്നാൽ ആയതു
ഇന്ന് ലോക പരിതസ്ഥിതി ദിനം. വീണ്ടും ഒരു പ്രസംഗ , പ്രസ്താവന അവസരം. നമ്മുടെ ഇന്ത്യ മഹാരാജ്യം കൊടിയ വരള്ച്ചയുടെ വക്കിലെത്തി നില്കുന്നു. പുഴകളും, കടലും, വായുവും, പച്ചക്കറികളും എല്ലാം വിഷ മയം . അതി ബുദ്ധിമാൻ എന്ന് ധരിച്ചിരിക്കുന്ന മനുഷ്യന് അവന്റെ തന്നെ വാസ സ്ഥലത്തെ നശിപ്പികുക വഴി പമ്പര വിഡ്ഢി ആയിരിക്കുന്നു. ഇനി പരിബ്രാന്തിയുടെ നാളുകൾ . അനുഭവിക്കാതെ നിവൃത്തി ഇല്ല. സ്വലപം വാചാലനായി പൊയ് . ഞാൻ പരിസ്ഥിതിയുടെ ശത്രുവോ , മിത്രമോ?
ഒരു മറുപടി പറയാൻ ബുദ്ധിമുട്ടാണ്. ചിലപ്പോൾ മിത്രവും, പലപ്പോഴും ശത്രുവും ആണല്ലോ ഞാൻ . ഞാൻ സൈക്കിൾ ചവുട്ടി പോകുമ്പോൾ പുച്ഛത്തോടെ ഇതര വണ്ടികളിൽ ഇരുന്നു അടക്കം പറയുന്ന തരികടകളെ കാണുമ്പോൾ എന്നിലെ പതസ്ഥിതി വാദിയെ ഞാൻ തിരിച്ചറിയുന്നു. അത്പോലെ വീട്ടിൽ നിനനും ഒരു പ്ലാസ്റ്റിക് കവേരുമായി കടയിലേക്ക് പോകുമ്പോഴും, ഭൂമിയെ ഒരു പുതിയ കഷണം പ്ലസ്റ്റികിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യം എനിക്ക് ഉണ്ട്. കഴിഞ്ഞ വേനലിൽ വെള്ളം കുടിക്കാൻ കൊടുത്തതിന്റെ പേരില് ഒരു കക്കയുമയി സൌഹൃദത്തിൽ ആയി ഞങ്ങൾ. അതു എല്ലാ ദിവസവും വരുന്നുണ്ട്. ഇതുകൊണ്ടൊക്കെ എന്ത് പ്രയോജനം എന്ന് ചോദിച്ചേക്കാം. അണ്ണാര കണ്ണനും തന്നാൽ ആയതു എന്നാ പോലെ ചെയ്യുന്നു. അത്ര മാത്രം. ഇതൊന്നും പോര. ഇനിയും കൂടുതൽ എന്തെങ്ങിലും ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. കുറച്ചു പച്ചപ്പ് വച്ച് പിടിപ്പിക്കാനുള്ള പുറപ്പാടിലാണ് ഞാൻ. എത്ര ചെറിയ പ്രവൃത്തിയും ഫേസ് പുസ്തകത്തില ഇഷ്ടപ്പെടളിനെക്കാൾ ഭേദം ആണ് എന്ന തിരിച്ചറിവോടെ.
Comments