എന്ത് പോംവഴി ആണുള്ളത്

ദില്ലിയിലെ വിജയം, പിന്നെ പിളര്പ്പ്...പിന്നെ നല്ല ഭരണം. ആ ഒരു ശുദ്ധി കലശം ആം ആദ്മികളുടെ സല്ഭരണത്തിന് അനിവാര്യം ആയിരുന്നോ?. സ്ഥിതി ഗതികൾ അവയെ ശരി വെക്കുന്നു. സാധാരണ ഭാരതീയന് ആം ആദ്മി അല്ലാതെ വേറെ എന്ത് പോംവഴി ആണുള്ളത്. ഒന്നും ഇല്ല എന്നത് വാസ്തവം. ആം ആദ്മി കാരണം ബാകി എല്ലാ രാഷ്ട്രീയക്കാരും ഫേസ് ബുക്ക്‌ പേജ് ഉണ്ടാക്കി എന്നത് ഒരു ഗുണം. പിന്നെ കുറെ എണ്ണം ജനങൾക്ക് വേണ്ടി എന്നാ പോലെ നടിക്കാൻ തുടങ്ങി എന്നത് പരമാർത്ഥം. ജനങ്ങള് കൂടെ ഉണ്ടെങ്കിൽ ഒരു പുല്ലും ഒന്നും ചെയ്യുക ഇല്ല എന്ന വസ്തുത കേജ്രിവാൾ എന്ന സാധാരണ മനുഷ്യൻ എല്ലാ സാധാരണ മനുഷ്യരിലേക്കും പകരുന്നത് ആവേശകരം തന്നെ. കേരളത്തിലെ മീഡിയ ഇതൊന്നും എഴുതകയും പറയുകയും ചെയ്യാത്തതിനാൽ ഈ സാധാരണക്കാരന്റെ രണ്ടു വരി. പിന്നെ അങ്ങ് തിരോന്തോരത്ത് അടുത്ത് നിര്യാതനായ നേതാവിന്റെ മകനെ അവരോധിക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. ഇനി അയാളുടെ ഭാര്യയും വരും. ഹാ കഷ്ടമേ ...അവര്ക് ജയ് വിളിക്കാൻ സ്വയം വിഡ്ഢികൾ ആകുന്നവരെ....

Comments