ഇത് വൃത്തി ആക്കിയവർകും , അതിനായി നടപടി എടുതവര്കും അനുമോദനങ്ങൾ


നാട്ടു കാഴ്ചകൾ. തൊഴിലുറപ്പ് പ്രകാരം ഒരു സ്ത്രീ കൂട്ടം മന്നംതുരുത്, മുട്ടിനകം, പുത്തൻ പള്ളി വഴി പോകുന്ന തോട് വൃത്തി ആക്കി. വളരെ നന്നായിരിക്കുന്നു. ഇനി അനധികൃതം ആയി തോട് കയ്യെരിയതും കൂടി അധികൃതർ ഒഴിപ്പിച്ചാൽ, ഈ തോട് പഴയ പ്രതാപം വീണ്ടെടുക്കും. എന്റെ ഓർമയിൽ രണ്ടു കെട്ടുവള്ളങ്ങൾ സൈഡ് കൊടുത്തു പോയിരുന്ന തോട് ആണിത്. അത് വൃത്തി ആക്കിയാൽ എല്ലാവര്ക്കും നല്ലത്. വിനോദ സഞ്ചാര സാധ്യതകളും ഉണ്ട്. ഈ ഇടെ ഇന്ത്യൻ എയർ ഫോര്സിലെ പൈലറ്റ് ആയ സ്കൂൾ സഹപാഠിയെ 35 വർഷങ്ങൾക്കുശേഷം കണ്ടു മുട്ടിയപ്പോൾ അവൻ ആദ്യം ഒര്ത്തതും പറഞ്ഞതും ഈ തോട്ടിലൂടെ ഞങ്ങൾ നടത്തിയ വഞ്ചി യാത്രയെ കുറിച്ചായിരുന്നു. ഇതിന്റെ ഭാഗങ്ങൾ മൂടി പോയി നീരൊഴുക്കു നിന്നാൽ, ഈ തോട് ചീഞ്ഞു നാറി ഈ നാട്ടുകാർക്ക്‌ തന്നെ വിപത്തായി തീരും. തിരുമാനം ജനങ്ങളുടെതാണ്. ഒരാൾ തോട് നികത്തി പൈപ്പ് ഇട്ടതോ, തെങ്ങ് വെച്ചതോ, മുറി പണിതതോ, വഴി പണിതതോ ഒന്നും, തോട് കയ്യെരുന്നതിനു ന്യായീകരണം ആകുന്നില്ല. 

ഇത് വൃത്തി ആക്കിയവർകും , അതിനായി നടപടി എടുതവര്കും അനുമോദനങ്ങൾ 

Comments