പ്രിയ മാഗി നീ തിരിച്ചു വരും. ഉറപ്പു.

അവർ വാരാന്ത്യ വാങ്ങലിനായി ഷണ്മുഖം റോഡിലെ അശിസ് മെർകറ്റയിലെക്കു പോയി. കാറിൽ അവരെ കാത്തിരുന്ന എന്നെ  മാഗിയെ കുറിച്ചുള്ള ചിന്തകള് ആവരണം ചെയ്തു. മാഗിയുടെ ഉള്ളില ഇത്രക്കും വിഷം ഉണ്ടായിരുന്നോ. വേറെ ആരും ഒന്നും ഇല്ലാതിരുന്ന എത്ര അവസരങ്ങളിൽ മാഗി എന്റെ വിശപ്പ്‌ മാറ്റിയ്രിക്കുന്നു. അങ്ങിനെയുള്ള മാഗി, പെട്ടെന്ന് ഇങ്ങനെ. എന്തോ ചതി ഉള്ളത് പോലെ. എല്ലാവരും ചേർന്ന് മഗിയെ ഒറ്റപെടുത്തി ആക്രമിക്കുകയല്ലേ. മാഗിയുടെ ശത്രുക്കൾ ആകുമോ ഇതിനു പിറകിൽ. ആരായാലും അവർ ശക്തർ തന്നെ. അസുയ അല്ലാതെ വേറെ എന്തെങ്ങിലും കാരണം ഉണ്ടാകുമോ. മാഗിയുടെ ഉള്ളിൽ വിഷം ആയിരുന്നത് നേരായാലും, അതിലും വിഷം പരത്തിയ എത്രയൊ പേര് ഒരു പോറൽ പോലും എല്കാതെ രക്ഷപ്പെട്ടു. ഒരു പക്ഷെ അവരുടെ ലക്‌ഷ്യം മാഗിയുടെ കുടുംബത്തിലെ സ്വത്തു ആകുമായിരിക്കും. കേരള മുഖ്യൻ പോലും മാഗി നിരപരാധി ആണെന്ന് തെളിയും വരെ മഗിയെ പിണ്ഡം വെച്ച് പുരതക്കിയതിലാണ് അത്ഭുതം. കോഴ മാണിയെ കുറ്റം തെളിയിക്കുന്നത് വരെ മന്ത്രി ആയി തുടരാൻ അനുവദിച്ച മുഖ്യൻ, മാഗിയുടെ കാര്യത്തിൽ നേരെ തിരിച്ചായി. വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ. പ്രിയ മാഗി, ഏകാന്തം ആയ വേളകളിൽ ഇനി ആര് ഞങ്ങളുടെ വിശപ്പടക്കും.... ഇതാ അവർ പ്ലാസ്റ്റിക്‌ സഞ്ചികലുമായി  ഈ പര്തസ്ഥിതി ദിനത്തിൽ വരുന്നു. ചിന്തകളെ വിട. പ്രയോകികതയുടെ പോള്ളതരങ്ങളിലേക്ക് ഇതാ ഞാൻ. പ്രിയ മാഗി നീ തിരിച്ചു വരും. ഉറപ്പു.


Comments