#cycling #mannamthuruth #varapuzha #photography #nostalgia
കുറെ നാളായി ഒരു സൈക്കിൾ വാങ്ങണം എന്ന് വിചാരിച്ചിട്ട്. പുതിയ ചില ഇനം പരീക്ഷിച്ചിട്ട് ചവിട്ടാൻ വലിയ ബുദ്ധിമുട്ട്. രണ്ടും കല്പിച്ചു ഈ ഹെർകുലീസ് തന്നെ, ചെട്ടിഭാഗത്തെ വിതയത്തിൽ സൈക്കിൾ കടയില നിന്നും വാങ്ങി. വില 4200 രൂപാ. കിട്ടിയ ഉടനെ മന്നംതുരുത് വഴി ഒന്ന് ചവിട്ടി, ഒരു മുപ്പതു വര്ഷത്തിനു ശേഷം. കുഴപ്പം ഇല്ല. വീണ്ടും കുറച്ചു സൈക്കിൾ സവാരി ചെയ്യാം എന്ന് വിചാരിക്കുന്നു. ഇതുവരെ പോകാത്ത വഴികളിലൂടെ സവാരി ചെയ്യാൻ ഈ സൈക്കിൾ സഹായിക്കും എന്ന് കരുതുന്നു.
Comments