ഓണം ചിന്തകൾ
ഇന്നലെ വളരെ വൈകിയാണ് വീട്ടിൽ എത്തിയത്. വരും വഴി അല്പം പായസം വാങ്ങാനായി പല സ്ഥലത്തും നിർത്തി ..പക്ഷെ പായസം മാത്രം കിട്ടിയില്ല. എല്ലായിടത്തും ഔട്ട് ഓഫ് സ്റ്റോക്ക്. അങ്ങിനെ, പായസം ഇല്ലാത്ത ഓണത്തിനെ കുറിച്ച് വിലപിച്ചു വീട്ടിൽ എത്തിയപ്പോൾ അതാ നില്കുന്നു ആന്റപ്പൻ ചേട്ടന്റെ മകനും, ശ്രീധരൻ ചേട്ടന്റെ മകനും. കയിൽ ഒരു കവറിൽ പായസം. ഞങ്ങൾക്കായി. പല കാരണങ്ങളാൽ നാട്ടിൽ നിന്നും വളരെ വര്ഷം മാറിനിന്നു, ഈ അടുത്തകാലത്ത് തരിച്ചു വന്ന ഞങ്ങള്ക്ക് അത് വളരെ സുഖകരം ആയ ഒരു ഓണം അനുഭവം ആയി, ഒപ്പം നാട്ടില നന്മ മരിച്ചിട്ടില്ല എന്ന വിശ്വാസവും. വിവിധ പ്രശ്നങ്ങളാൽ വശം കെട്ടു നില്കുന്ന ഈ ലോകത്തിൽ നന്മയുടെ ഈ ചെറിയ തിരി കത്തിക്കാൻ തോന്നിയ യുവ സുഹൃത്തുക്കള്ക്ക് എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ. എല്ലാ വിധ നന്മകളും നേരുന്നു.
Comments