വലിയ വേദനയോടെ വിട പൈ ഡോക്ടർ
ഡോക്ടർ പൈ നിര്യാതന ആയ വിവരം അറിഞ്ഞ ഉടനെ കൈ വലം കാലിലെ വലിയ മുറിവുണങ്ങിയ പാട് ഒന്ന് മെല്ലെ തടവി. പ്രീ-ഡിഗ്രി പഠിക്കുന്ന കാലത്തേക്ക്, അതായത് ആയിരത്തി തൊള്ളായിരത്തി എഴുപത്തെട്ടു കാലം. സ്കൂട്ടർ ഒന്ന് കിടത്തിയതാണ് ..കിടന്നു പോയി. കെട്ടി പൂട്ടി ഒന്നും അറിയാത്ത പോലെ വീട്ടിൽ എത്തി. രക്തം ഇറ്റിറ്റു വീഴുന്ന കണ്ട 'അമ്മ നിർബന്ധിച്ചു പൈ ഡോക്ടറിന്റെ അടുത്തേക്ക് വിട്ടു. പിളർന്നു നിന്നിരുന്ന മുറിവ് ഡോക്ടർ തുന്നി ചേർത്തു. ഇതൊക്കെ സംഭവിക്കുന്നത് മറ്റുള്ള ഡോക്ടർമാർ വാരാപ്പുഴയിലേക്കു വരുന്നതിനു മുൻപുള്ള കാലഘട്ടത്തിലാണ്. പിന്നീട് പലപ്പോഴും ഈ ഡോക്ടർ കുടുംബത്തിന്റെ സേവനം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. എത്ര കുലീനരായ മനുഷ്യർ ...ആകാരത്തിലും, മനസ്ഥിതിയിലും. ഡോക്ടർ ഒരു വിശുദ്ധൻ തന്നെ ആയിരുന്നു. വലിയ വേദനയോടെ വിട ഡോക്ടർ.
Comments