Pius Chettante Kada

പിയുസ് ചേട്ടന്‍റെ കട

ഈ കടക്കു ബോര്‍ഡ്‌ വേണ്ട. പിയുസ് ചേട്ടന്റെ കട എന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും അറിയാം. ആയിരത്തി തൊള്ളായിരം അന്‍പത്തി എഴില്‍ ആണ് ഈ കട തുടങ്ങിയത്. അതായതു ഞാന്‍ ജനിക്കുന്നതിനും മുന്‍പേ ഈ കട തുടങ്ങിയിട്ടുണ്ട്. പല മഹാന്മാരും അതുപോലെ തന്നെ സാധാരണ ജനങ്ങളും ഒരുപോലെ ഈ കടയില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്.  ഒരു ദിവസം ഈ കടയില്‍ ഇരുന്നു വെറുതെ റോട്ടിലെ കുഴികളെ കുറിച്ച് സംസാരിച്ചു. ഒരു കണ്ണ് തുറപ്പിക്കല്‍ പോലെ പിയുസ് ചേട്ടന്‍ ചോദിച്ചു - ഒരു കേസ് കൊടുക്കാന്‍ പാടില്ലേ എന്ന്. അത് വളരെ അര്‍ഥം ഉള്ള ഒരു ചോദ്യം ആയിരുന്നു. എന്റെ ഉള്ളില്‍ കൊണ്ട ചോദ്യം. പിയുസ് ചേട്ടന് എല്ലാ നന്മകളും നേരുന്നു.


Comments