'എല്ലാം ദൈവത്തിനു വേണ്ടി, എല്ലാം ദൈവത്താൽ, എനിക്ക് അങ്ങയുടെ കൃപ മാത്രം മതി. ഞാൻ ഭക്ഷിച്ചു തൃപ്തൻ ആകാം.
ഞാൻ ഒരു വിശുധനാണോ? ഏയ്, ഒരിക്കലും അവിടെ ഒന്നും എത്തിയിട്ടില്ല. പിന്നെ എന്തിനാണ് പള്ളിയിൽ അടിക്കടി പോകുന്നത്?. അത് ഞാൻ ഒരു പാപി ആയതു കൊണ്ടാണ്. കേട്ടിട്ടില്ലേ, രോഗിക്ക് ആണ് വൈദ്യനെ കൊണ്ട് ആവശ്യം. ദൈവാനുഗ്രഹം ഇല്ലാതെ എനിക്ക് ഒന്നും ചെയ്യാൻ സാദ്ധ്യം അല്ല. അതിന്റെ മറുവശം 'ദൈവം നിന്നോടുകൂടെ ഉണ്ടെങ്കിൽ നിനക്ക് എല്ലാം സാധ്യം ആണ്. എന്റെ ഒരു ധൈര്യം അതിൽ നിന്ന് തന്നെ ആണ്. ആദ്യം ദൈവരാജ്യം അന്വേഷിക്കുവിൻ, ബാക്കി എല്ലാം നിനക്ക് നല്കപ്പെടും. സ്വന്തം എന്ന് വിചാരിക്കുന്ന മറ്റെല്ലാതിനെയും മാറ്റി നിർത്താതെ, ദൈവരാജ്യം അന്വേഷിക്കുവാൻ സാധ്യം അല്ല. നമ്മുടെ ഭൂമിയിലെ ദൌത്യം എന്താണെന്നു അറിയാൻ പറ്റിയാൽ, ഈ ലൌകിക സുഖങ്ങൾ എല്ലാം ആ പരമോന്നത ദൌത്യത്തിനായി തന്ന ദാനങ്ങൾ ആണെന്ന് മനസ്സിലാകും. എല്ലാം ദൈവ നിയോഗത്തിന് വേണ്ടി. അത് വളരെ സുന്ദരം ആയ ഒരു അവസ്ഥ ആണ്. അതുകൊണ്ടാണോ ദൈവം പറയുന്നത്, എന്റെ നുകം കനം കുറഞ്ഞതാണ് എന്ന്?...ഞാൻ തരുന്ന ജലം കുടിക്കുന്നവന് പിന്നെ ദഹിക്കുകയില്ല .....എന്റെ അനുഭവം അതെ എന്ന് തന്നെ ആണ്. 'എല്ലാം ദൈവത്തിനു വേണ്ടി, എല്ലാം ദൈവത്താൽ, എനിക്ക് അങ്ങയുടെ കൃപ മാത്രം മതി. ഞാൻ ഭക്ഷിച്ചു തൃപ്തൻ ആകാം. എന്റെ ദൈവമേ അങ്ങയിൽ നിന്ന് അകലാൻ ഒരിക്കലും ഇട വരുത്തരുതേ. എന്റെ കൂടെ എപ്പോഴും ഉണ്ടാകണമേ, എന്നെ നയിക്കേണമേ ....
Comments