ഈശ്വരാ നന്ദി.



























കൂനമ്മാവ് സെമിനാരി പള്ളി. സമയം സന്ധ്യ. സൂര്യൻ അസ്തമിക്കുന്നത് പള്ളിക്ക് നേര എതിര് വശം. ആ സമയത്ത് പള്ളിയുടെ അകം നല്ല ഇരുട്ടിൽ. സൂര്യ കിരണങ്ങൾ കതകിനു മുകളിലെ സ്പടിക വേലയെ ജ്വലിപ്പിച്ചു. ആരാവും ഈ വേലയുടെ പിന്നിൽ. ഇതിനു എത്ര പഴക്കം കാണും. ആ ഗ്ലാസ്‌ എവിടെ ഉണ്ടാക്കിയത് ആവും. ഏതെങ്കിലും അച്ഛൻ വിദേശത്ത് നിന്നും വരുത്തിയത് ആകുമോ. ആകാം. ഏതായാലും, സൂര്യ കിരണങ്ങൾ ജ്വലിപ്പിച്ച ആ ജനാല മനം കുളിരുന്നത്  ആയിരുന്നു. സാധാരണ ഗതിയിൽ നാം കാണാത്ത പലതിനെയും ക്യാമറ കണ്ണുകൾ എനിക്ക് കാണിച്ചു തരുന്നു. എന്റെ മനസ്സ് ഒരു നിമിഷം അതിന്റെ സൃഷ്ടാക്കളെ സ്മരിച്ചിടുന്നു ...കൂട്ടത്തിൽ സർവ സൃഷ്ടികളുടെയും സൃഷ്ടാവായ സര്വേശ്വരനെയും. ഈശ്വരാ നന്ദി.

Comments

Popular Posts