Friday, May 13, 2016

#PoMoneModi

ഈ ബാഗിൽ എന്താ , ലാപ്‌ ടോപ്‌ ആണൊ , എങ്കിൽ കയിൽ വെക്ക് , ഇവിടെ ഇടേണ്ട..ഒത്തിരി പെട്ടികളും കുട്ടിയും അയി വന്ന സ്ത്റീക്കു ഒരു കൈ സഹായം ...ഇതു കണ്ടക്ടർ വക...
അപ്പോഴേക്കും ഡ്രൈവർ വന്നു. ബസ് ഫുൾ അയിരുന്നു. ഒരു പെണ്കുട്ടി മാത്രം സീറ്റ്‌ ഇല്ലാതെ . അയ്യാൾ വന്നു പെട്ടികളെല്ലാം അടുക്കി , സൈഡിലെ സീറ്റ് വലിച്ചു തുറന്നു അവരെ അതില് ഇരുത്തി...ആകെ ഒരു അടിപൊളി അന്തരീക്ഷം ബസിനുള്ളിൽ ...ഇറങ്ങി പോരുമ്പോൾ ഒരു നന്ദി പറയാൻ മറന്നില്ല. അതു എന്ടെ ഉത്തര വാദിത്വവും അവരുടെ അവകാശവും അയിരുന്നു...

ഇതു നടന്നത് സർക്കാർ വക  KSRTC വോൾവോ വിമാന താവള ബസിൽ അയിരുന്നു. കര്ണാടക വക ..കേരള അല്ല കേട്ടോ ... സന്തോഷം തോന്നി ..സ്വല്പം നിരാശയും .  പണ്ടു കൊച്ചിയിൽ പിറകിലത്തെ  ഡോർ തുറക്കാനായി  വഴക്കടിക്കേണ്ടി  വന്നതു ഓര്മ വന്നു . കേരളം മൊത്തം സൊമാലിയ അല്ല കേട്ടോ ..

No comments: