ആർസിലെ പ്രവാചക ശബ്ദം - വിശുദ്ധ ജോണ്‍ മരിയ വയാന്നിയുടെ പ്രസങ്ങകൾ. വിലയുള്ള, വില കുറഞ്ഞ ഒരു പുസ്തകം

 ആർസിലെ പ്രവാചക ശബ്ദം - വിശുദ്ധ ജോണ്‍ മരിയ വയാന്നിയുടെ പ്രസങ്ങകൾ. വിലയുള്ള, വില കുറഞ്ഞ ഒരു പുസ്തകം

നേട്ടങ്ങളുടെ അവകാശ വാദങ്ങൾ മാത്രം ഉന്നയിക്കുന്ന അഹം കാരികൾ നിറഞ്ഞ ഈ സമയത്ത് വായന അര്ഹിക്കുന്ന ഒരു നല്ല പുസ്തകം .

" ദൈവം എന്നോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നു; അതായതു എനിക്ക് ആത്മാഭിമാനം തോന്നത്തക്കവിധം സമരത്യമോ, ശാസ്ത്ര ജ്ഞാനമോ, ശക്തിയോ, പുണ്യമോ ഒന്നും തന്നിട്ടില്ല. എന്നെ പെറ്റി ച്ന്തിക്കുമ്പോൾ പാവപ്പെട്ട പാപങ്ങൾ അല്ലാതെ മറ്റൊന്നും എന്നിൽ കണ്ടു പിടിക്കാൻ എനിക്ക് സാധിക്കുന്നില്ല'

"എല്ലാ നന്മകളെയും കോർത്ത്‌ കെട്ടുന്ന ചരടാണ് എളിമ. എന്നാൽ അഹം കാരം ആകട്ടെ സകല തിന്മകളെയും ആണ് കോർത്ത്‌ കെട്ടുന്നത്."

"എളിമ തുലാസ്സു പോലെ ആണ്. ഒരു വശത്ത് നാം നമ്മെ തന്നെ എത്ര തഴ്തുന്നുവൊ, മറുവശത്ത് നാം അത്രയും ഉയരുന്നു."

ഞാൻ ഈ പുസ്തകം വായിക്കാൻ തുടങ്ങിയിട്ടേ ഉള്ളു....പക്ഷെ അതിലെ ഉള്ളടക്കം ഒരു ക്രിസ്ത്യൻ വിപ്ലവ കാരിയുടെതാണ്.. ..പുസ്തകം നിലത്തു വെക്കാൻ പറ്റുന്നില്ല.

വായനക്കായി പുസ്തകം തിരഞ്ഞെടുക്കുമ്പോൾ എല്ലായ്പോഴും ജീവിത അനുഭവം അടങ്ങിയ പുസ്തകം തിരഞ്ഞെടുക്കാൻ ഞാൻ ശ്രദ്ധ വെക്കാറുണ്ട്. തല്ലികൂട്ടു പുസ്‌തകങ്ങൾ വായിക്കാനുള്ള സമയവും ക്ഷമയും എനിക്കില്ല. പലപ്പോഴും പുസ്തക ശാലയിൽ നിന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്, ഒരു നല്ല പുസ്തകം എന്റെ ദ്രിഷ്ടിയിൽ പെടുത്താൻ. ഇന്ന് ദൈവം എന്റെ പ്രാര്ത്ഥന കേട്ടു. വിശുദ്ധ ജോർജ് മരിയ വയാന്നിയുടെ പ്രസംഗ സമാഹാരം ദൈവം എന്റെ കൈകളിലേക്ക് എത്തിച്ചു. 128 പേജ് മാത്രം ഉള്ള അതി മനോഹരം ആയ ഉള്ളടക്കം ഉള്ള, ഒരു വിശുദ്ധ ജീവിതത്തിന്റെ തന്നെ സത്ത് നിറഞ്ഞ, അമുല്യം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പുസ്തകം. വില 100 രൂപ.

Publishers;
Sophia printers and publishers pvt limited, Kozhikkode phone 0495 237 3077

Available at St.Pauls book stall, Kannamkunnathu church, near St.Alberts college, Ernakulam'

Comments

Popular Posts